ആലപ്പുഴ: ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികള്‍ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡില്‍ വദനശ്ശേരില്‍ വീട്ടില്‍ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടമുണ്ടായത്. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്ബോള്‍ ബാലൻ നായർ, ഭാര്യ കുസുമ കുമാരി, മകള്‍ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. എല്ലാവരും അപകടം കൂടാതെ രക്ഷപ്പെട്ടു.
Advertisements