വയനാട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

പാലക്കാട്: വയനാട്ടില്‍ വൈദ്യുതി കമ്ബി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി കെ കൃഷ്ണൻകുട്ടി. സുധൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടൻ നല്‍കും. രേഖകള്‍ ഹാജരാക്കിയാല്‍ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ വൈദ്യുതി കമ്ബികള്‍ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

വയനാട് പുല്‍പ്പള്ളിയില്‍ ചീയമ്ബം 73 കോളനിയിലെ സുധൻ (32) ഇന്നലെയാണ് ഷോക്കേറ്റാണ് മരിച്ചത്. വീട്ടില്‍ നിന്ന് വയല്‍ വഴി നടന്നുവരുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുധൻ. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു. പുല്ല് അരിയാൻ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.

Hot Topics

Related Articles