ഹാർദിക്കും പങ്കാളിയും വേർ പിരിഞ്ഞു; മകളുടെ സന്തോഷത്തിന് ആവശ്യമായത് എല്ലാം ഒന്നിച്ച് ചെയ്യും; പ്രഖ്യാപനവുമായി ദമ്പതിമാർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്ക് പാണ്ഡ്യയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ‘നാല് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം നടാഷയും ഞാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ നടത്തി. ഈ തീരുമാനം ഞങ്ങൾ രണ്ട് പേരുടേയും താൽപ്പര്യത്തിന് അനുസരിച്ചാണ്,’ ഹാർദിക്ക് കുറിച്ചു.

Advertisements

ഒരുമിച്ച് ആസ്വദിച്ച നിമിഷങ്ങളും പരസ്പരം നൽകിയ ബഹുമാനവും സന്തോഷവും പരിഗണിക്കുമ്‌ബോൾ ഈ തീരുമാനത്തിലെത്തുക എന്നത് കഠിനമായിരുന്നെന്നും ഹാർദിക്ക് പറയുന്നു. മകൻ അഗസ്ത്യയുടെ സന്തോഷത്തിന് ആവശ്യമായതെല്ലാം ഒരുമിച്ച് ചെയ്യുമെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രയാസകരമായ നിമിഷത്തിൽ സ്വകാര്യതയെ മാനിക്കണമെന്നും ഹാർദിക്ക് അഭ്യർഥിച്ചു.

Hot Topics

Related Articles