ദില്ലി : ഗവർണർമാർക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവർണർമാർക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തില്‍ അറ്റോർണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയില്‍ ആണ് സുപ്രീം കോടതി തീരുമാനം. ഹർജിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും പശ്ചിമ ബംഗാള്‍ ഗവർണർക്കും കോടതി നോട്ടീസ് അയച്ചു.
Advertisements