ഇന്ത്യയ്ക്ക് ആശ്വസിക്കാം ; വിൻഡീസിനെതിരായ പരമ്പരയിൽ രോഹിത് മടങ്ങിയെത്തും ; ഹർദിക്കും ജഡേജയും ടീമിലുണ്ടാവുമെന്നും സുചന

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ വൈ​റ്റ് ബാ​ള്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ വെ​സ്റ്റി​ന്‍​ഡീ​സി​നെ​തി​രാ​യ പ​ര​മ്പര​യി​ല്‍ തി​രി​ച്ചെ​ത്തും.ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​നം ന​ഷ്ട​മാ​വാ​ന്‍ കാ​ര​ണ​മാ​യ പ​രി​ക്കി​ല്‍​നി​ന്ന് പൂ​ര്‍​ണ​മാ​യും മോ​ചി​ത​നാ​യ രോ​ഹി​ത് പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. രോ​ഹി​ത് മും​ബൈ​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ടു​ത്ത​ദി​വ​സം ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ​ത്തി ശാ​രീ​രി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​വു​മെ​ന്നും ബി.​സി.​സി.​ഐ വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു.

Advertisements

വി​ന്‍​ഡീ​സി​നെ​തി​രെ മൂ​ന്നു​വീ​തം ഏ​ക​ദി​ന​ങ്ങ​ളും ട്വ​ന്റി20​യു​മാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ആ​ദ്യ ഏ​ക​ദി​നം. ഏ​ക​ദി​ന​ങ്ങ​ളെ​ല്ലാം അ​ഹ്മ​ദാ​ബാ​ദി​ലും 16ന് ​തു​ട​ങ്ങു​ന്ന ട്വ​ന്‍റി20 പ​ര​മ്പ​ര കൊ​ല്‍​ക്ക​ത്ത​യി​ലു​മാ​ണ് ന​ട​ക്കു​ക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോ​ഹി​തി​നെ കൂ​ടാ​തെ, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ഡേജ എന്നിവരും തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഒ​ട്ടും ഫോ​മി​ല​ല്ലാ​ത്ത ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ പു​റ​ത്താ​യേ​ക്കും. എന്നാൽ ജ​സ്പ്രീ​ത് ബും​റ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും. പ​ക​രം ആ​വേ​ശ് ഖാ​ന്‍, ഹ​ര്‍​ഷ​ല്‍ പ​ട്ടേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Hot Topics

Related Articles