കർണാടക കാർവാർ തീരത്ത് കണ്ടെയ്നർ ഷിപ്പിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ബംഗളൂരു: സമുദ്രമധ്യത്തില്‍ കണ്ടെയ്നർ ഷിപ്പിന് തീപിടിച്ച്‌ അപകടം. ഇന്നലെ കർണാടക കാർവാർ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ആണ് സംഭവം നടന്നത്. എംവി മാർസ്ക് ഫ്രാങ്ക്‌ഫർട്ട് എന്ന കപ്പലില്‍ ആണ് വലിയ തീപിടിത്തം ഉണ്ടായത്. മലേഷ്യയില്‍ നിന്ന് ജൂണ്‍ 2-ന് കണ്ടെയ്നറുകളും ആയി ശ്രീലങ്കയിലേക്ക് പുറപ്പെട്ട ഷിപ്പായിരുന്നു ഇത്.

Advertisements

മുംബൈ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലേക്കാണ് തീ പിടിച്ച വിവരം ലഭിച്ചത്. വവിരം ലഭിച്ചതിനെ തുടർന്ന് അടിയന്തര സഹായവുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥലത്തെത്തി. ഉടൻ തന്നെ കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനം, ആധുനിക ലൈറ്റ് ഹെലികോപ്റ്റർ, സചേത്, സുജീത്, സാമ്രാട്ട് എന്നീ ബോട്ടുകളെ തീ അണക്കാൻ നിയോഗിച്ചു. രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടർന്നു. അർദ്ധരാത്രിയോടെയാണ് തീ അണച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.