മെല്‍ബണ്‍: റാഫേല്‍ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ പ്രവേശിച്ചു. നദാലിനും 21ാമത് ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന റെക്കോഡിനുമിടയില് ഇനിയുള്ളത് രണ്ടു മത്സരത്തിന്റെ ദൂരം മാത്രം.അഞ്ചു സെറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജയിച്ചാണ് ആറാം സീഡായ സ്പാനിഷ് താരം ആസ്ട്രേലിയന്‍ ഓപണിന്റെ സെമിഫൈനലിലേക്ക് മുന്നേറിയത്. 14ാം സീഡായ കാനഡയുടെ ഡെന്നിസ് ഷാപൊലൊവിനെ 6-3, 6-4, 4-6, 3-6, 6-3ന് തോല്പിച്ചാണ് നദാല്‍ അവസാന നാലിലെത്തിയത്.
അഞ്ചു സെറ്റ് മത്സരം ജയിച്ചെത്തുന്ന ഏഴാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെരറ്റീനിയാണ് സെമിയില്‍ നദാലിന്റെ എതിരാളി. 17ാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സിനെയാണ് ബെരറ്റീനി മറികടന്നത്. സ്കോര്‍: 6-4, 6-4, 3-6, 3-6, 6-2. നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്-11ാം സീഡ് യാനിക് സിന്നര്‍, രണ്ടാം സീഡ് ഡാനില്‍ മെദ്വദേവ്-ഒൻ പതാം സീഡ് ഫെലിക്സ് ഓഗര്‍ അലിയാസിമെ എന്നിവയാണ് മറ്റു ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതകളില്‍ ടോപ് സീഡ് ആസ്ട്രേലിയയുടെ ആഷ്ലി ബാര്‍തി സെമിയിലേക്ക് മുന്നേറിയപ്പോള്‍ നാലാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവ പുറത്തായി. ബാര്‍തി 6-2, 6-0ത്തിന് യു.എസിന്റെ സീഡ് ചെയ്യപ്പെടാത്ത ജെസീക പെഗുലയെ തകര്‍ത്തപ്പോള്‍ യു.എസിന്റെ മറ്റൊരു സീഡില്ലാ താരം മാഡിസണ്‍ കീ ആണ് 6-3, 6-2ന് ക്രെജിക്കോവയെ വീഴ്ത്തിയത്.