കാലാവധി കഴിയാൻ അഞ്ചുവർഷം ബാക്കി; യു പി എസ് സി ചെയർപേഴ്സൺ മനോജ് സോണി രാജി സമർപ്പിച്ചു

ദില്ലി : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർപേഴ്‌സണ്‍ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയത്. അഞ്ച് വർഷം കൂടി കാലാവധി ശേഷിക്കെയാണ് രാജി. എന്നാല്‍ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമായത്. കഴിഞ്ഞ വർഷം ചെയർപേഴ്സണായി. 2029ലാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ് തുടങ്ങിയ സർവീസുകളിലേക്ക് നിയമനം നടത്താനുള്ള സിവില്‍ സർവീസ് പരീക്ഷ നടത്തുന്നത്

Advertisements

യുപിഎസ്‍സിയാണ്. യുപിഎസ്‌സിയില്‍ എത്തും മുൻപ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളില്‍ വൈസ് ചാൻസലറായിരുന്നു മനോജ് സോണി. 2009 മുതല്‍ 2015 വരെ തുടർച്ചയായി രണ്ട് തവണ മനോജ് സോണി ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കർ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചു. 2005 മുതല്‍ 2008 വരെ ബറോഡ മഹാരാജ സയാജിറാവു സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. എംഎസ്‌യു ബറോഡയില്‍ ജോലി ചെയ്തിരുന്ന കാലത്ത് മനോജ് സോണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിരുന്നു. ഐഎഎസ് ട്രെയിനി പൂജ ഖേദ്കർ വിവാദത്തിന് പിന്നാലെയാണ് രാജി. എന്നാല്‍ മനോജ് സോണിയുടെ സ്ഥാനമൊഴിയലിന് ഈ വിഷയവുമായി ബന്ധമില്ലെന്നാണ് യുപിഎസ്‌സി വൃത്തങ്ങളുടെ വിശദീകരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.