ഹബീബീ ഡ്രിപ്പ് ആവേശം തീരാതെ ആരാധകര്‍; ഇതിനോടകം ആൽബം കണ്ടത് നാല് മില്യണിലധികം പേര്‍

മലയാളത്തിന്റെ പ്രിയതാരമാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നിവിൻ ഇതിനോടകം നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ചു കഴിഞ്ഞു. ഒരുകാലത്ത് മികച്ച സിനിമകള്‍ സമ്മാനിച്ച നിവിന് പക്ഷേ സമീപകാലത്ത് വേണ്ടത്ര പ്രകടനങ്ങള്‍ നടത്താൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ആരാധകർക്ക് ആവേശം പകർന്ന് കൊണ്ട് ഹബീബീ ഡ്രിപ്പ് എന്ന ആല്‍ബം റിലീസ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് ഹബീബീ ഡ്രിപ്പ് റിലീസ് ചെയ്തത്. പഴയ നിവിനെ കാണാൻ സാധിച്ചുവെന്നും ഈ നിവിനെയാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ആരാധകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഇതിനോടകം 4.2 മില്യണിലധികം ആളുകളാണ് ആല്‍ബം കണ്ടു കഴിഞ്ഞത്.

Advertisements

സ്റ്റൈലിഷ് ലുക്കില്‍ എത്തിയ നിവിന്റെ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. സ്റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് നിവിൻ പോളി ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗള്‍ഫിലാണ് ഗാനം ചിത്രീകരിച്ചത്. ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികള്‍ രചിച്ച്‌ ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ഷാഹിൻ റഹ്മാൻ, നിഖില്‍ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്‍റെ ആശയം ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. നിഖില്‍ രാമൻ, അസം മുഹമ്മദ് എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീണ്‍ പ്രകാശൻ, കലാസംവിധാനം – മുകേഷ് എം ഗോപി, സ്റ്റില്‍സ് – ജസീം എൻ കേ, വസ്ത്രാലങ്കാരം – കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് – ബിന്ധ്യ നെല്‍സണ്‍ എന്നിവരാണ് അണിയറ പ്രവർത്തകർ.

Hot Topics

Related Articles