അര്‍ജ്ജുനായുള്ള രക്ഷാദൗത്യം; കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ച്‌ സുപ്രീംകോടതി

ദില്ലി : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അർജ്ജുനായുള്ള രക്ഷാപ്രവർത്തനത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും ഗൗരവകരമായ വിഷയമാണെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു. പ്രതീക്ഷയില്‍ മാത്രമാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Advertisements

എന്നാല്‍ ഹർജിയില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. വിഷയത്തില്‍ കർണാടക ഹൈക്കോടതിയെ ഉടൻ സമീപിക്കാനും കോടതി നിർദേശിച്ചു. വിഷയം ഉടനടി പരിഗണിക്കാൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദ്ദേശം നല്‍കി. ഷിരൂരില്‍ സംഭവിച്ചതിനെ കുറിച്ച്‌ കൃത്യമായ ധാരണയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, അർജുനായുള്ള തെരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.