കപ്പലില്‍ നിന്നും വിഷ്ണുവിനെ കാണാതായിട്ട് 5 നാള്‍ പിന്നിട്ടു; വ്യക്തതയില്ലാതെ കുടുംബം; തെരച്ചില്‍ നടക്കുകയാണെന്ന് കമ്പനി

ആലപ്പുഴ : കപ്പല്‍ ജീവനക്കാരനായ യുവാവിനെ കാണാതായിട്ട് അഞ്ചു ദിവസം പിന്നിട്ടതോടെ ആശങ്കയില്‍ കഴിയുകയാണ് പുന്നപ്രയിലെ വിഷ്ണുവിൻ്റെ കുടുംബം. പുന്നപ്ര സ്വദേശിയായ 25 കാരനായ വിഷ്ണു ബാബുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. മകനെ കാണാതായത് എങ്ങനെയെന്ന് വ്യക്തത ഇല്ലെന്നു വിഷ്ണുവിന്റെ അച്ഛൻ പ്രതികരിച്ചു. ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്ബനിയിലെ എസ്‌എസ്‌ഐ റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രൈനി വൈപ്പറാണ് വിഷ്ണു. അതേസമയം, വിഷ്ണു കടലില്‍ വീണെന്ന നിഗമനത്തില്‍ തെരച്ചില്‍ നടക്കുകയാണെന്നാണ് കപ്പല്‍ കമ്ബനി കുടുംബത്തെ അറിയിച്ചിരിക്കുന്നത്. കാണാതായി അഞ്ചുനാള്‍ പിന്നിടുമ്ബോഴും മകനെക്കുറിച്ചുള്ള വിവരം ലഭിക്കാത്ത ആശങ്കയിലാണ് കുടുംബം.

Advertisements

Hot Topics

Related Articles