നീറ്റ് വിവാദം; ഒന്നിലധികം സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർന്നതിന് തെളിവുണ്ടോ? ചോദ്യവുമായി സുപ്രീം കോടതി

ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടന്നതിന് തെളിവുണ്ടോ എന്ന ചോദ്യവുമായി സുപ്രീംകോടതി. ഹർജിക്കാർ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. നീറ്റ് പരീക്ഷ വീണ്ടും നടത്തണോ എന്നതില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകള്‍ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാല്‍, പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

Advertisements

എട്ടു കേന്ദ്രങ്ങളില്‍ ചോദ്യപേപ്പർ സെറ്റ് മാറി നല്കി എന്ന് എൻടിഎ കോടതിയില്‍ സമ്മതിച്ചു. ഇതില്‍ ചില സെൻററുകളില്‍ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ തിരികെ വാങ്ങി ശരിയായ സെറ്റ് നല്കി. ചിലയിടങ്ങളില്‍ നല്കിയ ചോദ്യസെറ്റിന് അനുസരിച്ച്‌ പരീക്ഷ നടന്നെന്നും ഇതിൻറെ അടിസ്ഥാനത്തില്‍ മാർക്ക് നിശ്ചയിച്ചെന്നും എൻടിഎ വ്യക്തമാക്കി. റീടെസ്റ്റ് വേണോ എന്നതില്‍ കോടതിയിലെ വാദം തുടരുകയാണ്.

Hot Topics

Related Articles