ഏറ്റുമാനൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങൾ; രണ്ടു പേര്‍ക്ക് പരിക്ക്

ഏറ്റുമാനൂർ : ഏറ്റുമാനൂരില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്ക്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികില്‍ വൈദ്യുതി പോസ്റ്റ് ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കില്‍ തട്ടി ഒരാള്‍ക്ക് പരിക്കുപറ്റി. ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും കോട്ടയത്തേക്ക് പോയ കോട്ടയം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 4 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ചക്രം വേര്‍പെട്ടുപോയി. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്ക് പറ്റിയില്ല. മണര്‍കാട് പട്ടിത്താനം ബൈപ്പാസില്‍ ഏറ്റുമാനൂര്‍ കിഴക്കേനട ഭാഗത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് പരിക്കുപറ്റി.

Advertisements

തിങ്കളാഴ്ച രാവിലെ എട്ടേകാലോടെയായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികന്‍ തോട്ടയ്ക്കാട് സ്വദേശി സൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈപ്പാസ് റോഡിലൂടെ പാറകണ്ടം ഭാഗത്തേക്ക് യാത്രചെയ്യുമ്പോല്‍ റോഡില്‍ തെന്നിമറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സൈജുവിനെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായ മറ്റക്കര മൂലമുറി വീട്ടില്‍ ജിതിനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Hot Topics

Related Articles