കെ.കെ രമയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്റ്റുമായ കെ.കെ മാധവൻ നിര്യാതനായി

വടകര:കെ കെ രമ എംഎൽഎയുടെ പിതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കെ കെ മാധവൻ (87) അന്തരിച്ചു. സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായും ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. പുലർച്ച നാലുമണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ദാക്ഷായണി. മറ്റുമക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജന്റ്, പേരാമ്ബ്ര). മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (എൻടിപിസി റിട്ട), സുധാകരൻ മൂടാടി (റിട്ട (ഖാദി ബോർഡ്), പരേതനായ ടി.പി ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ). സഹോദരങ്ങൾ: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ. ബാലൻ (റിട്ട.കേരളാ ബാങ്ക്). സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.