ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായി പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍; സംഭവം കോഴിക്കോട്

കോഴിക്കോട് : ബീവറേജസ് കോർപറേഷന്റെ പുതിയ വില്‍പന കേന്ദ്രം തുറക്കാനുള്ള നടപടികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഔട്ട്‍ലെറ്റിനായി കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നതിന് വേണ്ടി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് മുക്കം പെരുമ്ബടപ്പില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജനവാസ മേഖലയില്‍ പുതിയ മദ്യ വില്‍പന കേന്ദ്രം ആരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടുമായാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാർ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.

Advertisements

വിവരം അറിഞ്ഞ് മുക്കം പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ സമരസമിതി ഭാരവാഹികളുമായും എക്‌സൈസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ബിവറേജസ് ഔട്ട്‍ലെറ്റ് തുടങ്ങാനുള്ള നടപടിക്കെതിരേ സര്‍ക്കാരിന് പരാതി നല്‍കാന്‍ അഞ്ച് ദിവസത്തെ സാവകാശം നല്‍കാം എന്ന് സമര സമിതി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്തു നിന്ന് മടങ്ങിയ ശേഷമാണ് സമരസമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. ജനവാസ മേഖലയായ പെരുമ്ബടപ്പില്‍ യാതൊരു കാരണവശാലും മദ്യ വില്‍പനശാല തുറക്കാന്‍ അനുവദിക്കില്ലെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.

Hot Topics

Related Articles