വൈക്കം: വൈക്കം നഗരത്തിൽ അടച്ചിട്ട കടകൾ കുത്തിതുറന്ന് മോഷണം. ഇന്നലെ രാത്രി 12നു ശേഷം വൈക്കം വൈപ്പിൻ പടിക്ക് സമീപത്ത് അടിച്ചിട്ട കടയ്ക്കുള്ളിൽ കയറി നാലംഗ സംഘമാണ് മോഷണം നടത്തിയത്. നാലംഗ സംഘത്തിലെ രണ്ടുപേർ കടയിൽ നിന്ന് സാധനങ്ങൾ അപഹരിക്കുന്നത് സി സി ടി വി ദൃശ്യത്തിൽ പതിഞ്ഞിരുന്നു. ഈ കടയിലെ മോഷണത്തിനു ശേഷം സമീപത്തെ മറ്റൊരു കടയിലും ഇവർ മോഷണം നടത്താൻ ശ്രമിച്ചെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
Advertisements
ഇവിടെയും മോഷ്ടാക്കൾ എത്തിയതിൻ്റേയും മോഷണത്തിന് ശേഷം നാലുപേരും ഒരുമിച്ച് നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് കേസെടുത്ത വൈക്കം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കൾക്കായിതെരച്ചിൽ ഊർജിതമാക്കി.