തിരുവനന്തപുരം: എൻഡിഎയുടെ ഘടകക്ഷിയായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എൻഡിഎയ്ക്ക് കൂടുതൽ കരുത്താണെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിനെ എൻഡിഎയുടെ ഘടകകക്ഷിയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനായി ചേർന്ന തിരുവനന്തപുരം നേതൃയോഗം തിരുവനന്തപുരം വൈ എം സി എ ഹാളിൽ ഉദ്ഘാടനം ചെയ്ത് കേക്ക് മുറിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഡിജെഎസ് സംസ്ഥാന വൈസ് ചെയർമാൻ കെ പത്മകുമാർ, സംഗീത വിശ്വനാഥ് ,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേഷ് കർത്താ, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ: ബാലുജി വെള്ളിക്കര, ട്രഷറർ റോയ് ജോസ്, സംസ്ഥാന ഭാരവാഹികളായ എൽ. ആർ വിനയചന്ദ്രൻ, ലൗജിൻ മാളിയേക്കൽ വിനയ് നാരായണൻ, സുമേഷ് നായർ , മോഹൻദാസ് അമ്പലാറ്റിൽ, രശ്മി ബിജു, പുതൂർക്കോണം സുരേഷ്, രാമചന്ദ്രൻ കൊല്ലം, വിജയൻ താനാളിൽ, രാജേഷ് പൂജപ്പുര, രമാ ബി ദേവിഗീതം, വിനോദ്കുമാർ, കൃഷ്ണകുമാർ, ഹരി ഇറയാംകോട് , അജയൻ ആർ നെടുമങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.