നീലംപേരൂർ: വാർദ്ധക്യത്തിന്റെയും രോഗാവശതകൾ മൂലം ദേവാലയത്തിൽ വരുവാനും കുർബ്ബാനയിൽ സംബന്ധിക്കുവാനും സാധിക്കാതിരിക്കുന്ന മാതാപിതാക്കൾക്കായി ഒരു ദിവസത്തെ കുർബ്ബാനയും തൈലാഭിഷേകവും സ്നേഹസംഗമവും നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ നടത്തുന്നു. 2024 ജൂലൈ ശനിയാഴ്ച 27 ശനിയാഴ്ച (നാളെ) ഇടവകയിലെ അങ്ങനെയുള്ള മുഴുവൻ വിശ്വാസികളെയും സുവിശേഷ സമാജത്തിന്റെ നേതൃത്വത്തിൽ ദേവാലയത്തിൽ എത്തിച്ച് കുർബാനയും തൈലാഭിഷേകവും നൽകുന്നതാണ്. തുടർന്ന് ഫാ. ജിജി പുന്നൂസിന്റെ നേതൃത്വത്തിൽ സ്നേഹ വിരുന്നും സ്വന്തന സംഗമവും നടത്തും. ഇതിൽ മറ്റ് ഇടവകകളിൽ നിന്നും സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ 8590933940 എന്ന നമ്പറിൽ ബന്ധപ്പെടുക.
Advertisements