ബജറ്റിൽ കേരളത്തിന്‌ ലഭിച്ചത് 3000 കോടിയിലധികം; തുറന്ന സംവാദത്തിന് ഇടത് വലത് മുന്നണികളെ ക്ഷണിച്ച് സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്ര ബജറ്റിനെക്കുറിച്ച്‌ എല്‍ഡിഎഫും യുഡിഎഫും കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് 3000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പിണറായി സർക്കാരിൻ്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തില്‍ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. കേരളത്തിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഉണ്ണാക്കനെന്ന് വിളിച്ച്‌ അധിക്ഷേപിച്ച കെ സുരേന്ദ്രൻ ബജറ്റില്‍ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും ക്ഷണിച്ചു.

Advertisements

മോദി വിരുദ്ധതയുടെ കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ബിജെപിയില്‍ ചേരാതെ കെ. മുരളീധരൻ നിയമസഭ കാണില്ല. എയിംസിൻ്റെ കാര്യത്തില്‍ സംസ്ഥാന സർക്കാരിന് തന്നെ വ്യക്തതയില്ല. കിനാലൂരില്‍ എയിംസ് വരുന്ന കാര്യത്തില്‍ ബിജെപിക്ക് പ്രശ്നമില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.