വനിതാ ഏഷ്യാകപ്പ് : ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ

കൊളംബോ: ഏഷ്യാകപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 81 എന്ന വിജയ ലക്ഷ്യം വെറും 11ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. 39 പന്തിൽ 55 റൺസുമായി സ്മൃതി മന്ദാനയും, 28 പന്തിൽ 26 റൺസുമായി ഷെഫാലി വർമയും പുറത്താകാതെ നിന്നു. 1 സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അർധ സെഞ്ച്വറി.

Advertisements

ഇന്ന് ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കാൻ ഇന്ത്യൻ വനിതാ ടീമിനായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇനി ഫൈനലിൽ പാകിസ്താനോ ശ്രീലങ്കയോ ആകും ഇന്ത്യയുടെ എതിരാളികൾ.

Hot Topics

Related Articles