പാരീസ്: പാരീസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റലിൽ 22 കാരിയായ മനു ഭാകർ ഇന്ത്യയ്ക്കായി മെഡൽ വെടിവെച്ചിട്ടു. ഷൂട്ടിംങിൽ ഒരു ഇന്ത്യൻ വനിതയുടെ ആദ്യ മെഡലാണ് ഇത്. സ്വർണവും വെള്ളിയും കൊറിയൻ പെൺപുലികളാണ് സ്വന്തമാക്കിയത്. 19 കാരിയായ ഓഹ് യേ ജിൻ 243.2 പോയിന്റ് നേടി ഒളിംപിക് റെക്കോർഡോടെ സ്വർണം സ്വന്തമാക്കിയപ്പോൾ, കിം യെജി 241.3 പോയിന്റോടെയാണ് വെള്ളി നേടിയത്. 221.7 പോയിന്റുമായി ഇന്ത്യയുടെ മനുഭാകർ വെങ്കലവും സ്വന്തമാക്കി.
Advertisements