പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ‘ടി20യില്‍ ഇന്ത്യ ആദ്യം പന്തെറിയും. മഴ മൂലം വൈകിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ശുബ്മാന്‍ ഗില്ലിന് പകരം സഞ്ജു സാംസണ്‍ പ്ലേയിങ് 11ലേക്കെത്തി. ആദ്യ മത്സരത്തില്‍ 43 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്ബരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ച് പരമ്ബര സ്വന്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ തിളങ്ങിയ ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ഇന്നും മികവ് ആവര്‍ത്തിക്കേണ്ടതായുണ്ട്. ഇവര്‍ നല്‍കുന്ന തുടക്കം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
സൂര്യകുമാര്‍ യാദവ് ബാറ്റുകൊണ്ട് മിന്നിക്കുന്നു. ക്യാപ്റ്റനെന്ന നിലയിലും മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ഇത് തുടരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. റിഷഭ് പന്ത് പക്വതയോടെ കളിക്കുന്നത് ഇന്ത്യക്ക് കരുത്താവുന്നു. എന്നാല്‍ മധ്യനിരയുടെ പ്രകടനം ഇന്ത്യക്ക് തലവേദനയാവുന്നു. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ് എന്നിവര്‍ ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിയാന്‍ പരാഗ് ഓള്‍റൗണ്ട് പ്രകടനം നടത്തുന്നത് കരുത്താകുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ പന്തുകൊണ്ട് കൂടുതല്‍ മികവ് കാട്ടണം. അക്ഷര്‍ പട്ടേലും രവി ബിഷ്‌നോയിയും തരക്കേടില്ലാതെ പന്തെറിയുമ്ബോള്‍ അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് ബൗളിങ്ങിലും തിളങ്ങുന്നുണ്ട്. ശ്രീലങ്ക ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചേക്കും. ആദ്യ മത്സരത്തില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ശ്രീലങ്ക തകര്‍ന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ആതിഥേയരെ ഭയക്കണം.
കോട്ടയം മാന്നാനം കെ.ഇ കോളജിന് സമീപം മൊബൈൽ മോഷണം: ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോ ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ; ആർപ്പൂക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഗാന്ധിനഗർ : മാന്നാനം കെ.ഇ കോളേജിന് സമീപം വച്ച് യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചാത്തുണ്ണിപ്പാറ ഭാഗത്ത് കുളങ്ങരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (20) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാർച്ച് മാസം പതിനഞ്ചാം തീയതി മാന്നാനം കെ.ഇ കോളേജിന് സമീപം വച്ച് യുവാവിന്റെ 12,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് ഇയാൾ ഈ ഫോണിൽ നിന്നും കരസ്ഥമാക്കിയ ഫോട്ടോ ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീജിത്ത്. റ്റി, എസ്.ഐ മാരായ അനുരാജ് എം.എച്ച്, സത്യൻ, സി.പി.ഓ മാരായ സ്മിജിത്ത് വാസവൻ, നവീൻ എസ്.മോനി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തനിക്കെതിരായ കേസിൽ സാക്ഷിയായി ഒപ്പിട്ടു : കോട്ടയം പാലായിൽ ഗൃഹനാഥനെ കത്രികയ്ക്ക് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതിരമ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ
പാലാ : ഗൃഹനാഥനെ കത്രിക കൊണ്ട് ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മനു റ്റി.എം (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ളാലം സ്വദേശിയായ ഗൃഹനാഥന്റെ വീട് മുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് ആക്രമിക്കുകയും, തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മനുവിന് എതിരായുള്ള കേസിൽ ഗൃഹനാഥൻ സാക്ഷിയായി ഒപ്പിട്ടതിലുള്ള മുൻവിരോധം മൂലമാണ് ഇയാൾ ഗൃഹനാഥനെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മണിമലയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിൽ പ്രതിയാണ്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആൻറണി, എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ അരുൺ,ശ്രീജേഷ്, രഞ്ജിത്ത്, ജസ്റ്റിൻ, ജിജോമോൻ, അഭിലാഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ: പിടിയിലായത് പൂഞ്ഞാർ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ കബളിപ്പിച്ച ഗുജറാത്ത് സ്വദേശി
ഈരാറ്റുപേട്ട : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ (2,28,000) തട്ടിയ കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ നീരവ്കുമാർ പട്ടേൽ (32) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 സെപ്റ്റംബർ മാസം മുതൽ പലതവണകളിലായി പൂഞ്ഞാർ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വിദേശരാജ്യമായ സിംഗപ്പൂരിൽ കാഷ്യർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്നും പലതവണകളിലായി രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ (2,28,000) രൂപ ഇവരിൽനിന്ന് വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവതിയുടെ അക്കൗണ്ടില്‍ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ ഗുജറാത്ത് നിന്ന് പിടികൂടുകയുമായിരുന്നു. ഈ കേസില്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി. എസ്, എസ്.ഐ ദീപു. റ്റി.ആർ, സി.പി.ഓ മാരായ രമേഷ്, ബൈജു, ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
കോട്ടയം കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം : പോക്സോ കേസിൽ പാമ്പാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കറുകച്ചാൽ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി മുളേക്കുന്ന് ഭാഗത്ത് കിഴക്കേക്കര വീട്ടിൽ നിബു വർഗീസ് (38) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന സമയം വഴിയിൽ വച്ച് പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
അടിയം 221ശാഖയിൽ “വനിതാ സംഗമവുംജ്ഞാനശിഖയും” ഉദ്ഘാടനം ചെയ്തു
വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ അടിയം 221ശാഖയിൽ നടന്ന “വനിതാ സംഗമവുംജ്ഞാന ശിഖയും” യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബാബു കുറു മഠം അധ്യക്ഷത വഹിച്ചു. പ്രശസ്ത പരിശീലകൻ പ്രീത് ഭാസ്കർ മുഖ്യ പ്രസംഗവും ക്ലാസുകൾക്ക് നേതൃത്വവും നൽകി. ശാഖാ സെക്രട്ടറി ബിജു പുത്തൻതറ സ്വാഗതം ആശംസിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ,വനിതാ സംഘം പ്രസിഡന്റ് സുമചന്ദ്രൻ,സെക്രട്ടറി പ്രമീള പ്രസാദ്, ആദർശ് പ്രദീപ്, അയന ചന്ദ്രൻ, അക്ഷര കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്താക്കുറിപ്പ് 1
2024 ജൂലൈ 28
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോട്ടയം
ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി പ്രവർത്തനോദ്ഘാടനം നടത്തി
കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സെക്കൻഡറി തലത്തിലെ പ്രതിഭാധനരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള
പ്രതിഭാ പോഷണ പരിപാടി ഗിഫ്റ്റഡ് ചിൽഡ്രൻ്റെ കോട്ടയം വിദ്യാഭ്യാസ ജില്ലാതല പ്രവർത്തന ഉദ്ഘാടനം
കോട്ടയം എം.ഡി സെമിനാരി സ്കൂളിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. യു.എസ്. എസ്. സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ 120 കുട്ടികളാണ് പദ്ധതിയിലുള്ളത്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ പ്രോജക്ട് വർക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാനശാസ്ത്രവും സാങ്കേതികവിദ്യയും, പരിസ്ഥിതി ശാസ്ത്രം, ഗണിതശാസ്ത്രം, കലയും സാഹിത്യവും സംസ്കാരവും, ഭാഷയും ആശയ വിനിമയ ശേഷിയും, സാമൂഹിക ശാസ്ത്രം, ജീവിത നൈപുണി വികസനം എന്നിങ്ങനെ ഏഴു മേഖലകളെ ആസ്പദമാക്കിയാണ് പ്രവർത്തനങ്ങൾ.
ചടങ്ങിൽ എം.ഡി.എച്ച്.എസ്. എസ്. ഹെഡ് മാസ്റ്റർ ഡാനിഷ് പി. ജോൺ അധ്യക്ഷനായിരുന്നു.
കോട്ടയം നഗരസഭാംഗം ജയമോൾ ജോസഫ്, സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജെ. പ്രസാദ്, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു ഏബ്രഹാം
കോട്ടയം ഡി ഇ. ഒ. എം. ആർ. സുനിമോൾ ,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം പ്രോഗ്രാം കോർഡിനേറ്റർ, ഏ.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ :
ഗിഫ്റ്റഡ് ചിൽഡ്രൻ്റെ കോട്ടയം വിദ്യാഭ്യാസ ജില്ലാതല പ്രവർത്തന ഉദ്ഘാടനം
കോട്ടയം എം.ഡി സെമിനാരി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദു നിർവഹിക്കുന്നു.
(കെ.ഐ.ഒ.പി.ആർ. 1554/ 2024)
മൂന്നു ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം: ജൂലൈ 30ന് കോട്ടയം ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ചെമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ്(കാട്ടിക്കുന്ന്) വാകത്താനം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് (പൊങ്ങന്താനം), പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്., പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് , പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജൂലൈ 30നും പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ജൂലൈ 29,30 തീയതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്തുത വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30ന് വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ജൂലൈ 31നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. ജൂലൈ 31നാണ് വോട്ടെണ്ണൽ.
(കെ.ഐ.ഒ.പി.ആർ. 1555/ 2024)
*ഇടതു കൈയിലെ ചൂണ്ടുവിരലിൽ അല്ല നടുവിരലിൽ മഷി പുരട്ടും*
കോട്ടയം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന നിയോജകമണ്ഡല/ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തുന്ന സമ്മതിദായകരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിനുപകരം ഇടതു കൈയിലെ തന്നെ നടുവിരലിൽ പുരട്ടാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. ജൂലൈ 30 ന് നിശ്ചയിച്ചിട്ടുള്ള ഉപതിരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതായിരിക്കും ഈ മാറ്റം.
1995- ലെ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങൾ ചട്ടം 33 (ആൾ മാറാട്ടത്തിനെതിരെയുള്ള മുൻകരുതലുകൾ) പ്രകാരം ഓരോ സമ്മതിദായകന്റെയും നിജസ്ഥിതിയെപ്പറ്റി ബോധ്യമായാൽ അയാളുടെ ഇടതു കൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിക്കുന്നതിനും അതിൽ മായാത്ത മഷികൊണ്ട് ഒരു അടയാളം ഇടുന്നതിനും അനുവദിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ചട്ടം 33(2) അനുസരിച്ച് ഇത്തരത്തിൽ ഒരു അടയാളം അയാളുടെ ഇടതു ചൂണ്ടുവിരലിൽ ഉണ്ടെങ്കിൽ ബാലറ്റ് പേപ്പർ കൊടുക്കുകയോ വോട്ടുചെയ്യാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
എന്നാൽ 2024 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ
വോട്ടർമാരുടെയും ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി പൂർണമായി മാഞ്ഞുപോയിട്ടില്ലാതിരിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന് പകരം നടുവിരലിൽ മഷി പുരട്ടാനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്നത്.
(കെ.ഐ.ഒ.പി.ആർ. 1556/ 2024)