കോട്ടയം കുറിച്ചിയിൽ രാത്രിയിൽ കൈക്കുഞ്ഞുമായി യുവതി റെയിൽവേ ട്രാക്കിൽ; കുടുംബവഴക്കിനെ തുടർന്നു ജീവനൊടുക്കാനെത്തിയ യുവതിയെ ജീവിതത്തിലേയ്ക്കു കൈ പിടിച്ചു കയറ്റി ചിങ്ങവനം പൊലീസ്

ചിങ്ങവനം: രാത്രിയിൽ കൈക്കുഞ്ഞിനെയുമായി റെയിൽവേട്രാക്കിലേയ്ക്കു നടന്നു കയറിയെത്തിയ യുവതിയ്ക്കു ജീവിതത്തിലേയ്ക്കു വഴികാട്ടി ചിങ്ങവനം പൊലീസ്. ചിങ്ങവനം സ്വദേശിയായ യുവതിയെയാണ് കുറിച്ചിയിലെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാനായി എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അൽപ സമയത്തിനകം സ്ഥലത്ത് എത്തിയ പൊലീസ് സംഘം കുഞ്ഞിനെയും അമ്മയെയും അനുനയിപ്പിച്ച് തിരികെ അയച്ചു.

Advertisements

ബുധനാഴ്ച രാത്രി പത്തുമണിയോടെ കുറിച്ചിയിലെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. രാത്രിയിൽ റെയിൽവേ ട്രാക്കിനു സമീപത്ത് അസ്വാഭാവികമായ രീതിയിൽ യുവതിയെയും കുഞ്ഞിനെയും കണ്ട നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്ത് കുതിച്ചെത്തി. തുടർന്നു, പൊലീസ് സംഘം യുവതിയോട് കാര്യങ്ങൾ തിരക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് യുവതിയെ ശ്രമത്തിൽ പിന്തിരിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടക്കി അയച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി കുഞ്ഞുമായി റെയിൽവേ ട്രാക്കിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വീട്ടിലെത്തിയ പൊലീസ് സംഘം പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കണമെന്ന നിർദേശവും നൽകിയ ശേഷമാണ്് മടങ്ങിയത്.

Hot Topics

Related Articles