പാക്കിൽ: മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസിൽ പാക്കിൽ സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ പരാതിയിലാണ് ചിങ്ങവനം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന 35 കാരിയായ മകളെ പീഡിപ്പിച്ച കേസിലാണ് അച്ഛനെതിരെ ചിങ്ങവനം പൊലീസ് ഇന്നലെ കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പിതാവിനെ വ്യാഴാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോൾ പിതാവ് കുട്ടിയെ പീഡിപ്പിക്കുന്നതാണ് കണ്ടത്. തുടർന്നു, നഗരസഭ അംഗം ധന്യ ഗിരീഷിനോട് പരാതി പറയുകയായിരുന്നു. തുടർന്നു, ധന്യയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ബുധനാഴ്ച വൈകിട്ടോടെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. വൈദ്യ പരിശോധന അടക്കം നടത്തിയ ശേഷമാണ് പൊലീസ് അറസ്റ്റിലേയ്ക്ക് കടന്നത്. പ്രതിയായ പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.