കോട്ടയം മുണ്ടക്കയത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും ഒട്ടു പാൽ മോഷണം; രണ്ടു പ്രതികൾ കൂടി പൊലീസ് പിടിയിൽ

കോട്ടയം: മുണ്ടക്കയത്ത് ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാൽ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. ചിറ്റടി ഐലുമാലിയിൽ ലിജു ചാക്കോ (38), മുണ്ടക്കയം 31 മൈൽ കണ്ണംകുളം ജിബിൻ.കെ .ബേബി (32) എന്നിവരെയാണ് മുണ്ടക്കയം സി.ഐ. എ ഷൈൻ കുമാർ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവറായ ഇഞ്ചിയാനി അടക്കാ തോട്ടത്തിൽ രാജനെ (മാനി -63) നെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Advertisements

കഴിഞ്ഞ 15 നായിരുന്നു സംഭവം. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആൾത്താമസമില്ലാത്ത തോക്കനാട്ട് ,ആൽവിന്റെ വീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാൽ മോഷ്ടിക്കുകയായിരുന്നു. മോഷണം നടന്ന വീടിന്റെ സമീപത്ത് കൂടി സഞ്ചരിച്ച വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയും തുടർന്ന് ഇതോടെ കൂട്ടുപ്രതികളായ രണ്ടുപേരും ഒളിവിൽ പോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഏലപ്പാറയിൽ നിന്നും പിടികൂടിയത്. സുഹൃത്തുക്കൾ മുഖേന ഫോണിൽ ബന്ധപ്പെടുകയും, അവശ്യ സാധനങ്ങൾ വാങ്ങി നൽകാൻ ഏലപ്പാറ ടൗണിലേക്ക് എത്തണമെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കരുതുന്നത് മൂന്നുപേരും കസ്റ്റഡിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ മനോജ് ,കെ.ജി, സി.പി. ഓ മാരായ ജോഷി, റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles