തിരുവനന്തപുരം: ബാറുടമകളുടെ പണ പിരിവ് കോഴ നല്‍കാനായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് വീട് വാങ്ങാനായിരുന്നു പിരിവ്. ശബ്ദരേഖ ഇടുക്കി ഗ്രൂപ്പിലിട്ട അനി മോൻ തലസ്ഥാനത്ത് വീട് വാങ്ങുന്നതിനെ എതിർത്തിരുന്നു. പണം പിരിക്കമെന്ന് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് ശബദ രേഖയിട്ടത്. മദ്യ ലഹരിയില്‍ എന്തൊക്കെ പറഞ്ഞുവെന്ന് ഓർമ്മയില്ലെന്ന് അനിമോൻ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ശബ്ദ രേഖ ചോർച്ച കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതുമില്ല. 47 പേരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നാണ് ശബ്ദ രേഖ ചോർന്നത്. മൂന്നു മണിക്കൂറിനുള്ളില്‍ ശബ്ദ രേഖ നീക്കി. എല്ലാവരുടെ ഫോണും പ്രാഥമിക അന്വേഷണ ഭാഗമായി പരിശോധിക്കാൻ കഴിയില്ല. വിശദമായ അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. എഡിജിപി എച്ച് വെങ്കിടേഷിന് അന്വേഷണ റിപ്പോർട്ട് നല്കി.