വയനാട് ദുരന്തം : കൈത്താങ്ങായി പത്തനംതിട്ടയും

പത്തനംതിട്ട :
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി പത്തനംതിട്ട ജില്ലയും.
വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി
യാത്രതിരിച്ച വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാജി പി രാജപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.

Advertisements

ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ തുളസീധരൻ പിള്ള, പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ പി എസ് മോഹനൻ, പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നവനീത്, ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, നഗരസഭ കൗൺസിലർ പി കെ അനീഷ്, ഡെപ്യൂട്ടി കളക്ടർമാരായ ബീന എസ് ഹനീഫ്, ആർ പത്മ ചന്ദ്രക്കുറുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഉദ്യമത്തിൽ അവശ്യവസ്തുക്കൾ നൽകുന്നതിനും ശേഖരിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടറുടെ വോളന്റിയേഴ്സ്, കോളജ്, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരും വിവിധ സ്ഥാപനങ്ങളും പങ്കാളികളായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.