ജനുവരി 30 വർഗീയ വിരുദ്ധ ദിനമായി ആചരിക്കാൻ കോൺഗ്രസ്

തിരുവനന്തപുരം : ജനുവരി 30 വര്‍ഗീയ വിരുദ്ധ ദിനമായി ആചരിക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വദിനം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വര്‍ഗീയ വിരുദ്ധ ദിനമായി കെപിസിസിയുടെ നേതൃത്വത്തില്‍ ആചരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

Advertisements

മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച സമയമായ വെെകുന്നേരം 5.15നും 5.30നും ഇടയില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ വര്‍ഗീയ വിരുദ്ധ പ്രതിജ്‍ഞ എടുക്കും. അന്നേ ദിവസം രാവിലെ പാര്‍ട്ടി ഓഫീസുകളിലും സിയുസികളിലും പ്രഭാത പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ യോഗങ്ങളും സംഘടിപ്പിക്കും.

Hot Topics

Related Articles