കൂരോപ്പട: വിമുക്ത ഭടന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കേന്ദ്ര, കേരള സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
1971 ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധ വിജയത്തിൻ്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി അക്കാലയാളവിൽ സൈനിക സേവനം ചെയ്ത കൂരോപ്പട നിവാസികളായ സൈനികരെ ആദരിക്കുന്നതിന് കൂരോപ്പട പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.
കൂരോപ്പട പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ലൈബ്രറി പ്രസിഡൻ്റ് ടി.ജി ബാലചന്ദ്രൻ നായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കൂരോപ്പട പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.എം ജോർജ്, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് ബാങ്ക് പ്രസിഡൻ്റ് സാബു.സി കുര്യൻ, പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട, വിമുക്ത ഭടന്മാരുടെ യൂണിറ്റ് ഭാരവാഹികളായ കെ.ഇ വർഗീസ്, പി.എസ് ജോൺ, മിനിമോൾ ജി.കെ, ജോൺസൺ,
ലൈബ്രറി സെക്രട്ടറി ടി.എസ് ഉണ്ണികൃഷ്ണൻ നായർ, ലൈബ്രറി ഭാരവാഹികളായ ജേക്കബ് ചെറിയാൻ, സി.ജി നാരായണക്കുറുപ്പ്, പി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.