ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മധ്യകേരളത്തിൽ മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞ ആലംബഹീനർക്കും അശരണർക്കും അത്താണിയായി വർത്തിച്ച ഒരു യോഗിവര്യനായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ൻ. അജ്ഞതയും ദാരിദ്ര്യവും ഉച്ച നീചത്വങ്ങളും മറ്റ് തിന്മകളും മൂലം തകർക്കപ്പെട്ട സമൂഹത്തിന്റെ സമുദ്ധരണത്തിനായി ജീവിതം സമർപ്പിച്ച ഇദ്ദേഹം ഒരു വലിയ തിരുഹൃദയഭക്തനായിരുന്നു. തന്റെ പ്രേഷിത ദൗത്യം എക്കാലവും തുടരണം എന്ന ആഗ്രഹത്തോടെ അദ്ദേഹം തിരുഹൃദസന്യാസിനി സമൂഹത്തിനു തുടക്കമിട്ടു. ഈ പുണ്യപുരുഷനെ എല്ലാവരും അറിയണം എന്ന ആഗ്രഹത്തോടെ എസ്എച്ച് മീഡിയ പാലാ തയ്യാറാക്കിയ തിരുഹൃദയദാസൻ എന്ന ഡോക്യൂ ഫിക്ഷൻ 2024 മെയ് 23 നു മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു.
ടീന കട്ടക്കയം എസ്എച്ച്, സ്ക്രിപ്റ്റ് തയ്യാറാക്കി സുജിത്ത് തോമസ് സംവിധാനം ചെയ്ത ഈ ലഘു ചിത്രം ഗുഡ്നസ്സ് ടിവി ഓഗസ്റ്റ് ആദ്യവാരം സംപ്രേഷണം ചെയ്യുന്നതാണ്. എസ്എച്ച് കോൺഗ്രിഗേഷൻ നിർമ്മാണ ചുമതല വഹിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ കദളിക്കാട്ടിൽ അച്ചനായി വേഷം ഇടുന്ന ടോണി ചൊവ്വേലിക്കുടി അച്ൻ മികവാർന്ന അഭിനയം കാഴ്ചവച്ചു. സീരിയൽ രംഗത്ത് പരിചയമുള്ള നടി നടന്മാർ ‘തിരുഹൃദയദാസനെ ‘ പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യ ജനകമാക്കി. ഈ ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യംചെയ്തത് സിനിമാ നിർമ്മാണരംഗത്ത് പ്രാവീണ്യമുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. എസ് എച്ച് മീഡിയ പാലായുടെ നേതൃത്വത്തിൽ തയ്യാറാക്കിയ
40 മിനിറ്റ് സമയം വരുന്ന ഈ ലഘു ചിത്രം ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ചയാണ്. ഓഗസ്റ് 4 ന് വൈകിട്ട് 5 മണിക്കും ഓഗസ്റ്റ് 5ന് രാവിലെ 4 മണിക്കും വൈകിട്ട് 5 മണിക്കും ഓഗസ്റ്റ് 10ന് രാവിലെ 10:30 ആണ്
ഗൂഡ്നസ് ടിവിയുടെ സംപ്രേഷണം സമയം.