കൂരോപ്പടയിൽ കോവിഡ് പ്രതിരോധ ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു ; സി.പി.എമ്മും ഡി വൈ എഫ് ഐയും നേതൃത്വം നൽകും

പുതുപ്പള്ളി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി പി ഐ എം ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കൂരോപ്പടയിൽ സി പി ഐ എം ലോക്കൽ കമ്മറ്റിയുടെയും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൂരോപ്പട ലോക്കൽ കമ്മറ്റി ഓഫീസിൽ ആരംഭിച്ച കോവിഡ് ഹെൽപ്പ് ഡസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ നിർവഹിച്ചു .

Advertisements

ഹെൽപ്പ് ഡസ്കിലൂടെ ആവശ്യക്കാർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കും. സാനിറ്റൈസർ, മരുന്നുകൾ , മാസ്ക് എന്നിവ സൗജന്യമായി വിതരണം ചെയ്യും. കോവിഡ് സാഹചര്യത്തിൽ വാഹന സൗകര്യമില്ലാതെ ബുദ്ധിമുട്ട് നേരിടുന്നവർക്കായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ ഏരിയാ കമ്മറ്റിയംഗം സി.എം. വർക്കി അദ്ധ്യക്ഷനായി. ഏരിയാ കമ്മറ്റിയംഗം എ.എം ഏബ്രഹാം, ലോക്കൽ സെക്രട്ടറി ഇ.എസ് വിനോദ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വി. അജയ് നാഥ് എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Hot Topics

Related Articles