മാന്നാനം : കോവിഡ് മൂന്നാം തരംഗത്തിൽ രോഗം പടരുന്നത് രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധത്തിന് തയ്യാറെടുത്ത് സിപിഎം . മാന്നാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
Advertisements
സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി ടി. ടി.രാജേഷ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം പി എൻ പുഷ്പൻ നന്ദിയും പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മഹിളാ അസോസിയേഷൻ ഡിവൈഎഫ്ഐ ഭാരവാഹികൾ, ബ്രാഞ്ച് സെക്രട്ടറിമാർ, ബോർഡ് മെമ്പേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.