വിരമിക്കൽ പ്രഖ്യാപിച്ച് ഗൗതം അദാനി; ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഒഴിയും

എഴുപതാം വയസ്സില്‍ വിരമിക്കുമെന്നും ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഒഴിയുമെന്നും ഗൗതം അദാനി. 2030-കളുടെ തുടക്കത്തില്‍ പുതിയ നായകനെ കമ്പനിക്ക് ലഭിക്കുമെന്നും അറുപത്തി രണ്ടുകാരനായ അദാനി പറഞ്ഞു. ഇതാദ്യമായാണ് ഗൗതം അദാനി തന്റെ പിന്തുടർച്ചയെക്കുറിച്ച്‌ സംസാരിക്കുന്നത്. മക്കള്‍ക്കും സഹോദരന്മാരുടെ മക്കള്‍ക്കുമായി കമ്പനി കൈമാറുമെന്ന് ബ്ലൂംബെർഗിന് നല്‍കിയ അഭിമുഖത്തില്‍ അദാനി വെളിപ്പെടുത്തിയത്. ഗൗതം അദാനി വിരമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ നാല് അനന്തരാവകാശികള്‍ക്ക് കമ്പനികള്‍ ഭാഗം വയ്ക്കും. മക്കളായ കരണ്‍ അദാനി, ജീത് അദാനി, സഹോദരൻമാരുടെ മക്കളായ പ്രണവ്, സാഗർ എന്നിവർ ആയിരിക്കും പിൻഗാമികള്‍.

Advertisements

ഗൗതം അദാനിയുടെ മൂത്ത മകൻ കരണ്‍ അദാനി, അദാനി പോർട്ട്‌സിന്റെ മാനേജിംഗ് ഡയറക്ടറും ഇളയ മകൻ ജീത് അദാനി അദാനി എയർപോർട്ട്‌സിന്റെ ഡയറക്ടറുമാണ്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ മകൻ പ്രണവ് അദാനി, അദാനി എന്റർപ്രൈസസിന്റെ ഡയറക്ടറാണ്. ഗൗതം അദാനിയുടെ ഇളയ സഹോദരനായ രാജേഷ് അദാനിയുടെ മകനായ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. അദാനി ഗ്രൂപ്പിന്റെ ഭാഗമായി നിലവില്‍ 10 ലിസ്റ്റ് ചെയ്ത കമ്പനികളുണ്ട്. ഉച്ചഭക്ഷണ സമയത്ത് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഗൗതം അദാനി തന്റെ വിരമിക്കലിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഒരു കുടുംബം പോലെ ഗ്രൂപ്പ് നടത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മക്കളെല്ലാവരും ഒരുമിച്ച്‌ നിലപാടെടുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍, മുഴുവൻ കുടുംബവും ഒരുമിച്ച്‌ തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുമെന്ന് മക്കള്‍ പറഞ്ഞതായി അദാനി വെളിപ്പെടുത്തി. നാല് അവകാശികള്‍ക്കുമായി കുടുംബ ട്രസ്റ്റിന്റെ തുല്യമായി പങ്ക് വയ്ക്കാനാണ് സാധ്യത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.