ന്യൂസ് ഡെസ്ക് : ഗ്യാസ് സ്റ്റൗ ഓഫാണെങ്കിലും മീഥെയ്ന്‍ വാതകം പുറന്തള്ളാന്‍ കഴിയുമെന്ന് കണ്ടെത്തി പുതിയ പഠനം. ഗ്യാസ് സ്റ്റൗവിന് ഓഫായിരിക്കുന്ന അവസ്ഥയില്‍ പോലും അന്തരീക്ഷ താപത്തിന് കാരണമാകുന്ന മീഥെയ്ന്‍ വാതകം പുറന്തള്ളാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. കാലിഫോര്‍ണിയന്‍ പ്രദേശത്തുള്ള 53 വീടുകളില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയില്‍ എത്ര അളവ് മീഥെയ്ന്‍ പുറത്തുവിടുന്നുവെന്നതാണ് പ്രധാനമായും പരിശോധിച്ചത്.
80 ശതമാനം മീഥെയ്നും പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും ഗ്യാസ് പൈപ്പുകള്ക്കുമിടയിലുള്ള അയഞ്ഞ കപ്ലിങ്ങുകള്‍, ഫിറ്റിംഗുകള്‍ എന്നിവയിലൂടെയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചോര്‍ച്ചയില്‍ വാതകം സ്ഥിരത പ്രകടിപ്പിച്ചതായും ഗ്യാസ് സ്റ്റൗവിന്റെ കാലപ്പഴക്കമോ പുതുമയോ ഒന്നും മീഥെയ്ന്‍ ചോര്‍ച്ചയെ ബാധിച്ചില്ലെന്നും കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നോബ് തിരിക്കുന്ന ഞൊടിയിടയില്‍ എത്ര മീഥെയ്ന്‍ ചോരും, പാചകം ചെയ്യുമ്പോള്‍ എത്രത്തോളം മീഥെയ്ന്‍ പുറന്തള്ളുന്നു എന്നീ കാര്യങ്ങളും പരിശോധിച്ചു. കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ വീര്യമേറിയ ഹരിത ഗൃഹ വാതകമാണ് മീഥെയ്ന്‍. അന്തരീക്ഷ താപത്തിന് കാരണമാകുന്ന
ഇത് അന്തരീക്ഷത്തില്‍ അധികനേരം നിലനില്‍ക്കില്ലെങ്കിലും പ്രത്യാഘാതം വളരെ വലുതായിരിക്കും. സ്റ്റൗവിലൂടെ ചോരുന്ന വാതകത്തിന്റെ 1.3 ശതമാനവും അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് അന്തരീക്ഷ താപത്തിലേക്ക് വഴി വെയ്ക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.