പള്ളം : മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിതൃസഹോദരീപുത്രൻ ഇടത്തുംപടിക്കൽ ഇ ടി കുര്യൻ(സുരേഷ്/മോൻ റിട്ട മാനേജർ എസ് ബി ഐ -69) നിര്യാതനായി. ഭൗതിക ശരീരം നാളെ ആഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച വൈകുന്നേരം 5മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10.30 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ 11.30 ന് കാരമൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. പരേതൻ ഇടവക ട്രസ്റ്റി, ഇടത്തുംപടിക്കൽ കുടുംബയോഗം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : ഡോ. ഷേർലി കുര്യൻ(റിട്ട. പ്രിൻസിപ്പൽ, കെ ജി കോളേജ്, പാമ്പാടി )എണ്ണശ്ശേരി ചിറക്കുഴയിൽ കുടുംബാംഗമാണ്. മക്കൾ -സച്ചു തോമസ് ( അസിസ്റ്റൻ്റ് വൈസ് പ്രസിഡണ്ട്, ആക്സിസ് ബാങ്ക്, കോട്ടയം )സന്തു കുര്യൻ (സീനിയർ എഞ്ചിനീയർ, ജനറൽ മോട്ടോർസ് യൂ എസ് എ,),സത്യു പുന്നൻ (ലീഡ് അസിസ്റ്റന്റ് മാനേജർ ഈ എക്സ് എൽ സർവിസസ്, കൊച്ചി )
മരുമക്കൾ -സോജി സോബിച്ചൻ (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കിടങ്ങൂർ ) സൗമ്യ സോബിച്ചൻ (ചാർട്ടേഡ് അക്കൗണ്ടന്റ്,എലൈറ്റ് സൊല്യൂഷൻ, കൊച്ചി ). . നാട്ടകം പഞ്ചായത്ത് പ്രഥമ വനിതാ പ്രസിഡണ്ട് പരേതയായ അമ്മിണി തോമസാണ് മാതാവ്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിതൃസഹോദരീപുത്രൻ ഇ. ടി കുര്യൻ (സുരേഷ്/മോൻ )
Advertisements