വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണം; ഹൈക്കോടതിയിൽ ഹർജി

കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. മീനച്ചില്‍ സ്വദേശി ജയിംസ് വടക്കനാണ് ഹൈക്കോടതിയെ ഈ ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയെ സമീപിച്ചത്. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നല്‍കുക, ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുക, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കുക, പ്രദേശത്തെ അനധികൃത നിർമ്മാണം, ഖനനം , കയ്യേറ്റം എന്നിവ സിബിഐ പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ദുരന്തത്തിനിരയായവരുടെ കൃത്യമായ വിവരങ്ങളന്വേഷിക്കാൻ ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുക, സംസ്ഥാനത്തിനോട് കൃത്യമായ ദുരന്തനിവാരണ പ്ലാൻ സമർപ്പിക്കാൻ പറയുക എന്നിവയാണ് ഹർജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.