തിരുവല്ല :
തിരുവല്ല ഷോപ്സ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) തിരുവല്ല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചായ വിൽപന നടത്തി പണം സ്വരൂപിച്ചു. തിരുവല്ല കെഎസ്ആർടിസി കോർണറിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ചായ വിതരണം നടന്നത്. തിരുവല്ല ആലുക്കാസ് മാനേജർ ഷെൽട്ടൺ വി റാഫേലിന് നൽകി സിഐടിയു ഏരിയാ സെക്രട്ടറി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡൻ്റ് തോമസ് കുറ്റിയിൽ അധ്യഷനായി.
യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ രവി പ്രസാദ്, ഏരിയാ സെക്രട്ടറി എം മനു, ജില്ലാ കമ്മറ്റി അംഗം കെ പി ഷെമീർ വികെടിഎഫ് ജില്ലാ ട്രഷറർ ടി എ റെജി കുമാർ എന്നിവർ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ ചായ വിൽപ്പന : സിഐടിയു തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായ വിൽപ്പന നടത്തി
Advertisements