എച്ച്ഡിഎഫ്സി ബാങ്കിന്റെ യുപിഐ സേവനം നാളെ മൂന്ന് മണിക്കൂർ നേരത്തേക്ക് ലഭിക്കില്ലെന്ന് മുന്നറിയിപ്പ്. എസ്‌എംഎസിലൂടെയും ഇ-മെയിലിലൂടെയും ബാങ്ക് ഉപഭോക്താക്കളെ ഇതിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. ഈ സമയം ജിപേ, പേടിഎം പോലുള്ള ആപ്പുകള്‍ വഴിയുള്ള ഇടപാടുകളും ഇതിന് പുറമേ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളില്‍ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടുകളും സാധ്യമാകുന്നതല്ല.
ഓഗസ്റ്റ് 10 ന് പുലർച്ചെ 02:30 മുതല്‍ പുലർച്ചെ 05:30 വരെ ബാങ്കിന്റെ സിസ്റ്റത്തില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഇമെയില്‍ വഴി ഉപഭോക്താക്കളെ അറിയിച്ചു. ശ്രീറാം ഫിനാൻസ്, മൊബിക്വിക്ക് തുടങ്ങിയ എച്ച്‌ഡിഎഫ്സി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ ബാങ്കിംഗ് ആപ്പുകളിലും ഈ സമയത്ത് ഒരു ഇടപാടും നടത്താനാകില്ല. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് എച്ച്‌ഡിഎഫ്സി ബാങ്ക് അറിയിച്ചു.