ഒമാൻ : ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് ഏഷ്യ ലയണ്‍സും വേള്‍ഡ് ജയന്‍റ്സും കലാശപ്പോരാട്ടത്തിനിറങ്ങും. ഒമാനില്‍ ഇന്ത്യന്‍സമയം രാത്രി 8നാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഒരു കളി വീതം ജയിച്ചിരുന്നു. നേരത്തെ ഇന്ത്യ മഹാരാജാസ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു. മിസ്ബ ഉൾ ഹഖ് ആണ് ഏഷ്യ ലയൺസിനെ നയിക്കുന്നത്. വേൾഡ് ജയന്റ്സിനെ ഡാരൻ സമിയും നയിക്കും. ഒരു കാലഘട്ടത്തിലെ ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന പരമ്പരയിലെ ഫൈനൽ കാണുവാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവസാന ഗ്രൂപ്പ് മത്സരത്തില്‍ വേള്‍ഡ് ജയന്‍റ്സ് അഞ്ച് റണ്‍സിന് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചു. വിജയലക്ഷ്യമായ 229 റണ്‍സ് പിന്തുടര്‍ന്ന മഹാരാജാസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുക്കാനേയായുള്ളൂ. സ്‌കോര്‍: വേള്‍ഡ് ജയന്‍റ്സ്- 228/5(20), ഇന്ത്യ മഹാരാജാസ്- 223/7(20).
ബ്രെറ്റ് ലീ എറിഞ്ഞ അവസാനത്തെ ഓവറില്‍ മഹാരാജാസിന് എട്ട് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 21 പന്തില്‍ 56 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താന്‍ ആദ്യ പന്തില്‍ പുറത്തായത് വഴിത്തിരിവായി. രണ്ട് റണ്‍സ് മാത്രമാണ് ലീ അവസാന ഓവറില്‍ വഴങ്ങിയത്. 51 പന്തില്‍ 95 റണ്‍സെടുത്ത നമാന്‍ ഓജയും 22 പന്തില്‍ 45 റണ്‍സെടുത്ത നായകന്‍ യൂസഫ് പത്താനും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.