സ്കൂൾ പരിസരങ്ങളിൽ മൂന്നു ദിവസത്തെ വാഹന പരിശോധന; മലപ്പുറത്ത് രജിസ്റ്റർ ചെയ്തത് 203 കേസുകൾ

മലപ്പുറം: മലപ്പുറം ജില്ലയില്‍ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ വാഹന പരിശോധനയില്‍ രജിസ്റ്റർ ചെയ്തത് 203 കേസുകള്‍. ആഗസ്റ്റ് ആറ് മുതലാണ് ജില്ലാ പൊലീസ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 243 വാഹനങ്ങളും പിടിച്ചെടുത്തു.

Advertisements

ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2046 പേർക്കെതിരെയും മൂന്നു പേരുമായി വാഹനം ഓടിച്ചതിന് 259 പേർക്കെതിരേയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ച 18 വയസ്സിന് താഴെയുള്ള 15 പേർക്കെതിരേയും നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. വാഹനം ഓടിച്ച കുട്ടികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ടായി സമർപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് വാഹന ഉടമകള്‍ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കൂടാതെ വാഹനത്തിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കുന്നതിനും 25 വയസ് വരെ ലൈസൻസ് നല്‍കുന്നത് തടയുന്നതിനും മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ നിർദേശ പ്രകാരം സബ്ലിവിഷൻ പൊലീസ് ഓഫിസർമാരുടെ നേതൃത്വത്തില്‍ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, സബ് ഇൻസ്‌പെക്ടർമാർ, ട്രാഫിക് പൊലീസ് തുടങ്ങിയവരാണ് ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന ഇനിയും തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.