ഗാസയില്‍ വീണ്ടും സ്കൂള്‍ കെട്ടിടത്തിന് നേരെ ഇസ്രയേല്‍ ആക്രമണം; 90ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

ഗാസ: ഗാസയില്‍ വീണ്ടും സ്കൂള്‍ കെട്ടിടത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ പ്രാർത്ഥനകള്‍ നടക്കുന്നതിനിടയിലാണ് ഇസ്രയേല്‍ ആക്രമണം നടന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 90ലേറെ പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വക്താക്കളെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. റോക്കറ്റ് ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായി കേടുപറ്റിയതായും വലിയ രീതിയില്‍ തീ പടർന്ന് പിടിച്ചതായുമാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്.

Advertisements

ഹമാസ് – ഇസ്രയേല്‍ ആക്രമണത്തെ തുടർന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാർത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവില്‍ ഡിഫൻസ് വക്താവ് വാർത്താ ഏജൻസിയോട് വ്യക്തമാക്കിയിട്ടുള്ളത്. ഗാസയിലെ അല്‍ തബീൻ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം ആക്രമണം നടന്നത് ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരുന്ന ഇടത്തേക്കാണ് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇസ്രയേല്‍ ഇന്റലിജൻസ് നല്‍കിയ വിവരത്തേ തുടർന്നായിരുന്നു ആക്രമണമെന്നും ഐഡിഎഫ് വക്താവ് വിശദമാക്കുന്നത്. മേഖലയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേല്‍ ആക്രമണത്തില്‍ വീടും അഭയസ്ഥാനങ്ങളും നഷ്ടമായ പാലസ്തീനികള്‍ ആശ്രയം തേടിയ സ്കൂളുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ മാസത്തിന്റെ ആരംഭം മുതല്‍ നടന്ന റോക്കറ്റ് ആക്രമണങ്ങളില്‍ ഒരു ഡസനിലേറെ സ്കൂളുകളാണ് ഗാസയില്‍ ആക്രമിക്കപ്പെട്ടത്. ഓരോ തവണയും ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരവാദികളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്. ഈ സ്കൂളുകളില്‍ ഏറിയ പങ്കും യുഎൻ നടത്തുന്നവയാണ്. സ്കൂളുകള്‍ക്കെതിരായ ആക്രമണം യുഎൻ ഇതിനോടകം അപലപിച്ചിട്ടുണ്ട്. നേരത്തെ ഗാസ മുനമ്ബ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തിരുന്നു.
ഇസ്മായില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായും ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.