കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം ഊർജിതമാക്കി കൊല്‍ക്കത്ത പൊലീസ്. മൂന്ന് ജൂനിയർ ഡോക്ടർമാരെയും ഒരു ആശുപത്രി ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രതി കൃത്യത്തിന് ശേഷം കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ്ന് ലഭിച്ചിട്ടുണ്ട്.
അതേസമയം, പ്രതി സഞ്ജയ് റോയ് സ്ഥിരം കുറ്റവാളിയാണെന്നും കൊലപാതകം നടത്തിയത് മദ്യലഹരിയിലാണെന്നും പൊലീസ് അറിയിച്ചു. പ്രതി സ്വമേധയാ നടത്തിയ കുറ്റകൃത്യമാണെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. മരണം സംഭവിച്ച ശേഷം പീഡനത്തനിരയാക്കിയോ എന്നും സംശയിക്കുന്നതായി കൊല്‍ക്കത്ത പൊലീസ് പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി നാലു തവണ വിവാഹിതനായി. മൂന്ന് ഭാര്യമാരും പീഡനം സഹിക്കാനാകാതെ ഉപേക്ഷിച്ചെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിലാണ് ഇന്ന് റസിഡന്റ് ഡോക്ടർമാർ. വിവിധ സംസ്ഥാനങ്ങളില്‍ ഡോക്ടർമാർ ജോലി മുടക്കി പ്രതിഷേധിക്കും. അന്വേഷണം സിബിഐക്ക് വിടണമെന്നതാണ് പ്രധാന ആവശ്യം.