മുംബൈ: ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിലും മാറ്റത്തിന് തുടക്കമാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോലിയും യുവതാരങ്ങള്‍ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ അല്ലാതെ കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടിലായിരിക്കും കോലിയും രോഹിത്തും കളിക്കുകയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിരാട് കോലിക്കും രോഹിത് ശര്‍മക്കും പുറമെ ടെസ്റ്റ് ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്ന ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് തുടങ്ങിവരെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ദുലീപ് ട്രോഫിയില്‍ കളിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. അടുത്ത നാലു മാസത്തിനുള്ളില്‍ ഇന്ത്യ 10 ടെസ്റ്റുകള്‍ കളിക്കേണ്ടതിനാല്‍ ബുമ്രക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ പൂര്‍ണ വിശ്രമം നല്‍കുന്നതിനെക്കുറിച്ചും സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരക്കുള്ള പിച്ചുകള്‍ പൊതുവെ സ്പിന്നര്‍മാരെ തുണക്കുന്നതായിരിക്കുമെന്നതിനാലും പരിക്ക് മാറി മുഹമ്മദ് ഷമി തിരിച്ചെത്തുമെന്നതിനാലും ബുമ്രക്ക് വിശ്രമം കൊടുക്കുന്നത് ഉചിതമായിരിക്കുമെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍.