കോട്ടയം: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ഉടമസ്ഥതയിലുള്ള പ്രദേശത്തെ ചപ്പുചവറുകളും, കരിഞ്ഞുണങ്ങിയ കാട് പിടിച്ച സ്ഥലവും മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ തീ ഇട്ടു. തീ പടർന്ന് പിടിക്കുന്നത് കണ്ട പ്രദേശവാസികൾ മെഡിക്കൽ കോളേജ് ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് എത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തീ കത്തി കൂടുതൽ പ്രദേശത്തേക്ക് പടരാതെ അണച്ചു.
ശനിയാഴ്ച് ഉച്ചയോടെയാണ് ഭീതിയും പിന്നീട് ചിരിക്ക് വഴിമാറിയ സംഭവങ്ങൾക് തുടക്കം. മെഡിക്കൽ കോളേജിൽ നിന്ന് കുട്ടികളുടെ ആശുപത്രിക്ക് പോകുന്ന റോഡ് സൈഡിലും, ഡെന്റൽ കോളേജിന് പുറകിലുള്ള കെട്ടിടത്തിന്റെ മുൻ വശവും തീ പടരുന്നത് കണ്ട് പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് ജീവനക്കാരും തുടർന്ന് ഫയർഫോഴ്‌സുമെത്തി തീ അണക്കുകയായിരുന്നു.
തീ ഇട്ട സ്ത്രീയോട് ഉദ്യോഗസ്ഥർ വിവരം ആരാഞ്ഞപ്പോൾ തന്റെ കുടുംബവക സ്ഥലമാണെന്നും, ചപ്പുചവറുകൾ കൂടിയിട്ട് ആരും കത്തിക്കാനില്ലായിരുന്നു , സ്വന്തം സ്ഥലത്താണ് തീ ഇട്ടതെന്നു പറഞ്ഞ് ആധാരമായി ആശുപത്രി രേഖകളുൾപ്പെടെ ഉയർത്തി കാണിച്ചതോടെ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണെന്നു മനസിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീയും ഫയർ ഫോഴ്സിനെയും കണ്ട് ചുറ്റും കൂടിയവരിൽ സംഭവം ചിരി പടർത്തി. പുലിവാല് പിടിച്ച ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയാണ് ഉണ്ടായത്.
ഒന്നിൽ കൂടുതൽ പ്രദേശത്ത് തീ ഇട്ടതും വേനലിൽ കരിഞ്ഞുണങ്ങിയ ചപ്പുചറും കാടും പടർന്ന് പിടിക്കാൻ സാധ്യത ഏറെയായിരുന്നു. സമയോചിതമായി ഇടപെട്ട് തീ അണക്കുവാൻ കഴിഞ്ഞത് അപകടമൊഴിവാക്കി.