റെക്കോർഡുകൾ വീണ്ടും തകർന്നടിയും; മോഹൻലാലിൻറെ ആ ക്ലാസ്സിക്‌ ഹിറ്റ് ചിത്രവും റീ റിലീസിന്

മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. മോഹൻലാല്‍ നായകനായി വേഷമിട്ട ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകാര്യതയുണ്ടാകുകയും കോടികള്‍ കൊയ്യുകയുമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു മോഹൻലാല്‍ ക്ലാസിക് ചിത്രവും എത്തുന്നു. മോഹൻലാലിനെ നായക വേഷത്തിലെത്തിച്ച്‌ പ്രിയദര്‍ശൻ സംവിധാനം ചെയ്‍ത തേൻമാവിൻ കൊമ്പത്താണ് വീണ്ടുമെത്തുക.

Advertisements

തേൻമാവിൻ കൊമ്പത്ത് 4കെ ക്വാളിറ്റിയോടെയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ഇ4 എന്റര്‍ടെയ്ൻമെന്റ്സായിരിക്കും. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 1994ലാണ് തേൻമാവിൻ കൊമ്പത്ത് പ്രദര്‍ശനത്തിനെത്തിയത്. അക്കാലത്തെ ഒരു വൻ വിജയ ചിത്രമായി മാറാനും തേൻമാവിൻ കൊമ്ബത്തിന് സാധിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ വി ആനന്ദായിരുന്നു മോഹൻലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ വി ആനന്ദിന് ദേശീയ അവാര്‍ഡും മോഹൻലാലിന്റെ തേൻമാവിൻ കൊമ്ബത്തിലൂടെ ലഭിച്ചിരുന്നു. മോഹൻലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശരത് സക്സെന, ശങ്കരാടി, ശ്രീനിവാസൻ, സുകുമാരി, കെപിഎസി ലളിത എന്നിവരും പ്രിയദര്‍ശന്റെ വൻ വിജമായ തേൻമാവിൻ കൊമ്പത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Hot Topics

Related Articles