സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടയുന്നവരെ ഗുണ്ടാ ആക്‌ട് പ്രകാരം ജയിലിലടക്കണം : മദ്രാസ് ഹൈക്കോടതി

ചെന്നൈ : സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ ആക്‌ട് പ്രകാരം ജയിലിലടക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ ജഡ്‌ജി ജി.ജയചന്ദ്രൻ കേസുകള്‍ വാദം കേള്‍ക്കാൻ തുടങ്ങുംമുമ്പ് തന്നെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഹൗസിങ് സൊസൈറ്റിയില്‍ മുൻ ഭരണാധികാരികള്‍ പതാക ഉയർത്തുന്നത് തടയുമെന്ന് പറഞ്ഞതിനെതിരായ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.

Advertisements

നാളെ ദേശീയ പതാക ഉയർത്താൻ പൊലീസ് സംരക്ഷണം നല്‍കണമെന്നും അഭിഭാഷകൻ അഭ്യർഥിച്ചു. തുടർന്നാണ് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ നിയമപ്രകാരം ജയിലിലടക്കണമെന്ന് കോടതി നിർദേശിച്ചത്. ദേശീയ പതാക ഉയർത്തുന്നതിന് സുരക്ഷ ഒരുക്കുന്നത് നാണക്കേടാണ്, പതാക ഉയർത്തുന്നത് ആർക്കും തടയാൻ കഴിയില്ല. തടയുന്നവർക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി.

Hot Topics

Related Articles