ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കണം ; സര്‍ക്കാരിനു കത്തു നല്‍കി ബിവറേജസ് കോര്‍പറേഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനു കത്തു നല്‍കി.ജവാന്‍ റമ്മിന്റെ ഉത്പ്പാദനം പ്രതിദിനം 7000 കെയ്സില്‍ നിന്നു 16,000 കെയ്സിലേക്ക് ഉയര്‍ത്തണമെന്നാണ് ബെവ്കോ എംഡിയുടെ ശുപാര്‍ശ.

Advertisements

പാലക്കാട് 10 വര്‍ഷമായി അടഞ്ഞു കിടക്കുന്ന മലബാര്‍ ഡിസ്റ്റലറീസ് തുറക്കണമെന്നും ശുപാര്‍ശയുണ്ട്. ഇവിടെ ജവാന്‍ ബ്രാന്‍ഡ് ഉത്പ്പാദിപ്പിക്കണമെന്നും ബെവ്കോ എംഡിയുടെ ശുപാര്‍ശയില്‍ പറയുന്നു.തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ആണ് ജവാന്റെ ഉത്പ്പാദകര്‍. ഉപയോക്താക്കള്‍ വര്‍ധിച്ചെങ്കിലും ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവില്‍ നാല് ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉത്പ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണമുണ്ടെങ്കിലും ആവശ്യക്കാര്‍ക്കു പലയിടത്തും ജവാന്‍ മദ്യം ലഭിക്കുന്നില്ല. എന്ന ആക്ഷേപവും ഉയരുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ് ലൈന്‍ കൂടി വന്നാല്‍ പ്രതിദിനം 10,000 കെയ്സ് അധികം ഉത്പ്പാദിപ്പിക്കാന്‍ കഴിയും. ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനില്‍ 27 താത്കാലിക ജീവനക്കാര്‍ എന്ന നിലയില്‍ ആറ് ലൈനുകളിലായി 160ല്‍ അധികം ജീവനക്കാര്‍ വേണ്ടിവരും.

Hot Topics

Related Articles