എനിക്ക് ഹാട്രിക്കിലൂടെ പുറത്താക്കേണ്ടുന്നത് ആ മൂന്ന് ലോകോത്തര താരങ്ങളെ ; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിക്കറ്റ് നേട്ടം സ്വപ്നം കണ്ട് പാക് പേസർ ; ഷഹീൻ അഫ്രീദിയുടെ സ്വപ്ന താരങ്ങൾ ഇന്ത്യയുടെ മുൻനിര താരങ്ങൾ

സ്പോർട്സ് ഡെസ്ക്ക്: തന്‍റെ സ്വപ്‌ന ഹാട്രിക്കിനെക്കുറിച്ച്‌ മനസ്സു തുറന്ന് പാക് പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി. സ്വപ്‌ന ഹാട്രിക്കില്‍ പുറത്താക്കണമെന്നാഗ്രഹിക്കുന്ന
മൂന്ന് ബാറ്റര്‍മാരും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ’ യുടെ 25 ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് തന്റെ സ്വപ്‌ന ഹാട്രിക്കില്‍ പുറത്താക്കാനാഗ്രഹിക്കുന്ന മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാരെക്കുറിച്ച്‌ ഷഹീന്‍ മനസ്സു തുറന്നത്.

Advertisements

രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്‍ലി എന്നീ താരങ്ങളെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി തന്റെ സ്വപ്‌നഹാട്രിക്ക് തികക്കണമെന്നാണ് ആഗ്രഹം എന്ന് ഷഹീന്‍ പറഞ്ഞു. കഴിഞ്ഞ ടി-20 ലോകകപ്പില്‍ മൂവരുടേയും വിക്കറ്റുകള്‍ ഷഹീന്‍ നേടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ കരിയറിലെ അമൂല്യമായ വിക്കറ്റ് ആരുടേതായിരുന്നു എന്ന ചോദ്യത്തിന് വിരാട് കോഹ്‍ലിയുടേത് എന്നാണ് ശഹീന്‍ നല്‍കിയ മറുപടി.പാകിസ്താനായി ഏകദിനത്തിലും ടി-20 യിലും ടെസ്റ്റ് ക്രിക്കറ്റിലുമായി 184 വിക്കറ്റുകള്‍ നിലവിൽ ഷഹീന്‍ നേടിയിട്ടുണ്ട്.

Hot Topics

Related Articles