കേരള സ്റ്റേറ്റ്പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാന പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഒരു ദിവസത്തെ കാരുണ്യയാത്ര നടത്തുന്നു. ആഗസ്റ്റ് 16 ള്ളിയാഴ്ചയാണ് ‘വയനാടിനൊരു കൈത്താങ്ങ്’ എന്ന പേരിൽ കാരുണ്യ യാത്ര നടത്തുന്നത്. അന്നേ ദിവസം കിട്ടുന്ന വരുമാനം പൂർണ്ണമായി വയനാട്ടിലെ ദുരന്ത ബാധിതർക്കായി നീക്കിവയ്ക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
Advertisements
ജീവനക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ പരമാവധി തുക കണ്ടെത്തി
തങ്ങളെക്കൊണ്ടാവുന്ന തരത്തിൽ എത്ര ചെറിയ തുകയാണെങ്കിലും അത് വയനാട്ടിലെ ദുരിതബാധിതർക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ.