മുട്ടമ്പലം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ 78ആമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സനും ലൈബ്രറി പ്രസിഡണ്ടുമായ ബിൻസി സെബാസ്റ്റ്യനാണ് പരുപാടിയിൽ പതാക ഉയർത്തിയത്. ലൈബ്രറി ബാലവേദിയംഗം മാസ്റ്റർ അമയ് അരവിന്ദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
Advertisements
ലൈബ്രറി വൈസ് പ്രസിഡൻറ് സിബി കെ വർക്കി ഭരണഘടനയുടെ ആമുഖം വായിച്ചു. മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ്, ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ, എഐപിഎസ്ഒ മേഖലാ പ്രസിഡണ്ട് ആർ അർജുനൻ പിള്ള, ലൈബ്രറിയൻ ബാബു കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി കമ്മറ്റിയംഗം സജീവ് കെസി നന്ദിയും രേഖപ്പെടുത്തി.